The Polit Bureau of the Communist Party of India (Marxist) has issued the following statement:
On the Push Back of People into Bangladesh
The Polit Bureau of the Communist Party of India (Marxist) condemns the inhuman ‘push-back’ and deportation of suspected Bangladeshi citizens. The government should deal with those who have entered the country illegally according to the well-laid out procedures.
In the aftermath of the terrorist attack in Pahalgam, the BJP-led state governments and the Central government, are targeting particularly Bengali speaking Muslims and without any verification, pushed them to Bangladesh. According to reports, some genuine Indian citizens too are arrested and pushed into Bangladesh. Even those citizens who were declared foreign nationals by the Foreigners Tribunals, but whose appeals are still pending before the Assam High Court and the Supreme Court, have been forcibly pushed back. This should not be allowed. The BJP-led Assam government is aggressively pursuing its communal policies and has now even decided to arm the ‘indigenous people’. This is a dangerous decision with far reaching ramifications. It is the duty of the government to maintain law and order and also prevent infiltration. Pushing them back and arming communally selected sections of the people are not the solutions.
The CPI(M) demands the government not to use religion to identify illegal migrants. Those who have entered the country through illegal means should be allowed access to a fair trial. Poor and undocumented migrants, who enter the country without any mala fide intentions should be treated with dignity and dealt according to the laid out procedures.
أصدر المكتب السياسي للحزب الشيوعي الهندي (الماركسي) البيان التالي:
حول إعادة الأشخاص قسرًا إلى بنغلاديش
يدين المكتب السياسي للحزب الشيوعي الهندي (الماركسي) عملية "الإعادة القسرية" غير الإنسانية وترحيل من يُشتبه في أنهم مواطنون بنغلاديشيون. يجب على الحكومة أن تتعامل مع أولئك الذين دخلوا البلاد بشكل غير قانوني وفقًا للإجراءات القانونية المعتمدة.
في أعقاب الهجوم الإرهابي في باهالغام، تقوم حكومات الولايات التي يقودها حزب بهاراتيا جاناتا (BJP) والحكومة المركزية باستهداف المسلمين الناطقين بالبنجالية بشكل خاص، وبدون أي تحقق، يتم دفعهم قسرًا إلى داخل الأراضي البنغلاديشية. ووفقًا للتقارير، تم اعتقال بعض المواطنين الهنود الحقيقيين أيضًا وإجبارهم على عبور الحدود إلى بنغلاديش. حتى أولئك الذين تم إعلانهم "أجانب" من قبل محاكم الأجانب، لكن طعونهم لا تزال قيد النظر أمام المحكمة العليا في آسام والمحكمة العليا الهندية، قد تم إعادتهم قسرًا. هذا أمر غير مقبول.
تواصل حكومة آسام، بقيادة حزب بهاراتيا جاناتا، انتهاج سياسات طائفية بشكل عدائي، وقد قررت الآن حتى تسليح "السكان الأصليين". هذا قرار خطير وله تداعيات بعيدة المدى. من واجب الحكومة الحفاظ على النظام العام ومنع التسلل، ولكن الإعادة القسرية وتسليح جماعات مختارة على أسس طائفية ليست حلولاً.
يطالب الحزب الشيوعي الهندي (الماركسي) الحكومة بعدم استخدام الدين كمعيار لتحديد المهاجرين غير الشرعيين. يجب منح أولئك الذين دخلوا البلاد بطرق غير قانونية الحق في محاكمة عادلة. كما يجب معاملة المهاجرين الفقراء الذين لا يحملون وثائق، والذين دخلوا البلاد دون نوايا خبيثة، بكرامة وبما يتوافق مع الإجراءات القانونية المعتمدة.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന:
ബംഗ്ലാദേശിലേക്ക് ആളുകളെ തള്ളിവിടുന്നതിനെക്കുറിച്ച്
ബംഗ്ലാദേശി പൗരന്മാരെന്ന് സംശയിക്കപ്പെടുന്നവരെ മനുഷ്യത്വരഹിതമായി 'തള്ളിവിടുക', നാടുകടത്തക എന്നിവയ്ക്കു വിധേയമാക്കുന്നതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ പൊളിറ്റ് ബ്യൂറോ അപലപിക്കുന്നു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരെ കൃത്യമായ നടപടിക്രമങ്ങൾക്കനുസൃതമായി സർക്കാർ കൈകാര്യം ചെയ്യണം.
പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുകയും യാതൊരു പരിശോധനയും കൂടാതെ അവരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുകയും ചെയ്യുകയാണ്. ചില യഥാർത്ഥ ഇന്ത്യൻ പൗരന്മാരെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തള്ളിവിട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശ പൗരന്മാരായി ഫോറിനേഴ്സ് ട്രൈബ്യൂണൽ പ്രഖ്യാപിച്ച പൗരന്മാരെ, അസം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീലുകൾ ഇപ്പോഴും പരിഗണനയിലാണെങ്കിലും, ബലപ്രയോഗത്തിലൂടെ പുറന്തള്ളുകയാണ്. ഇത് അനുവദിക്കരുത്.
ബിജെപി നേതൃത്വത്തിലുള്ള അസം സർക്കാർ വർഗീയ നയങ്ങൾ ശക്തമായി പിന്തുടരുകയാണ്, ഇപ്പോൾ 'തദ്ദേശീയ ജനത'യ്ക്ക് ആയുധം നല്കാൻ പോലും തീരുമാനിച്ചിരിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള അപകടകരമായ തീരുമാനമാണിത്. ക്രമസമാധാനം നിലനിർത്തുകയും നുഴഞ്ഞുകയറ്റം തടയുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അവരെ പുറന്തള്ളുന്നതും വർഗീയമായി തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആയുധം കൊടുക്കുന്നതും അല്ല പരിഹാരം.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ മതം ഉപയോഗിക്കരുതെന്ന് സിപിഐ എം സർക്കാരിനോട് ആവശ്യപ്പെടുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവർക്ക് ന്യായമായ വിചാരണ അനുവദിക്കണം. ദുരുദ്ദേശ്യമില്ലാതെ രാജ്യത്ത് പ്രവേശിച്ച ദരിദ്രരും രേഖകളില്ലാത്തവരുമായ കുടിയേറ്റക്കാരെ മാന്യമായി പരിഗണിക്കുകയും നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുകയും വേണം.
ليست هناك تعليقات:
إرسال تعليق