ഇന്ത്യ ഭീതിയുടെ റിപ്പബ്ലിക് ആയിരിക്കുന്നു: ദീപാങ്കർ ഭട്ടാചാര്യ
ഇന്ത്യ ‘ഭീതിയുടെ റിപ്പബ്ലിക്കാ’യി മാറിയിരിക്കുകയാണെന്ന് സി.പി.ഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ‘ബിഹാർ: ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള പരീക്ഷണവേദി’ എന്ന വിഷയത്തിൽ 24-മത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറിൽ നടക്കുന്ന വൻതോതിലുള്ള വോട്ടവകാശനിഷേധം രാജ്യത്തു മുഴുവൻ വ്യാപിപ്പിക്കാൻ ഇടയുണ്ടെന്നും ആ അപകടസൂചന തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശങ്ങൾ കൃത്യമായ ആസൂത്രണത്തോടെ ഇല്ലാതാക്കപ്പെടുകയാണ്. രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ഭീതിയുടെയും അടിച്ചമർത്തലിന്റെയും നിയന്ത്രണത്തിലേക്കു വേഗം നീങ്ങുകയാണ്. ഭരണകൂടവിമർശകരെയും പ്രതിപക്ഷശബ്ദങ്ങളെയും ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള ശ്രമം വിജയിക്കുന്നതാണു കാണുന്നത്. എന്തു പറയാം, എന്തു പറയരുത്, എത്രവരെ പറയാം എന്നെല്ലാമുള്ള സ്വയംനിയന്ത്രണങ്ങൾക്കു പലരും വിധേയരാകുകയാണ്.
മാധ്യമങ്ങൾ, അക്കാദമികലോകം, സാമൂഹികപ്രവർത്തകർ, തൊഴിലാളി-കർഷകപ്രസ്ഥാനങ്ങൾ തുടങ്ങിയ മേഖലകളിൽ ‘ഭയം’ ഒരു നിയന്ത്രണായുധമായി ഉപയോഗിക്കപ്പെടുന്നു. ഈ ഭയത്തിന്റെ സംസ്കാരം ജനാധിപത്യത്തിന്റെ ആത്മാവിനും ഭരണഘടനാമൂല്യങ്ങൾക്കും ഏറ്റവും വലിയ ഭീഷണിയാണ്. ഇതിനെ നേരിടാൻ, ജനങ്ങളും രാഷ്ട്രീയപ്രവർത്തകരും സംഘടനകളും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ടു വരേണ്ടതുണ്ടെന്നും ഭയത്തെ അതിജീവിക്കുന്നതിലൂടെ മാത്രമേ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കാൻ കഴിയൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബിഹാറിലെ പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം സമൂഹങ്ങൾ അടക്കമുള്ള സാമൂഹികപിന്നാക്കവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കമാണു വോട്ടർപ്പട്ടികയിൽ കൊണ്ടുവന്ന ‘പ്രത്യേക തീവ്ര പരിശോധന’. അസമിൽ പൗരത്വപ്പട്ടികയുടെ അടിസ്ഥാനത്തിൽ ‘സംശയമുള്ള വോട്ടർമാ’രെ സൃഷ്ടിച്ചു തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്നതുപോലെ ബിഹാറിൽ ബിഎൽഒമാർ അംഗീകരിക്കാത്ത വോട്ടർമാർ പ്രത്യേകവിഭാഗമാക്കി വേട്ടയാടപ്പെടും. ഭാവിയിൽ മറ്റു സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നടപടികളുടെ ഇരയാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇത്തരത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ, എല്ലാ ബിജെപിയിതര രാഷ്ട്രീയശക്തികളും സാമൂഹികസംഘടനകളും ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മത, ജാതി, ഭാഷാ ഭിന്നതകൾ മറികടന്ന്, ഭരണഘടനാമൂല്യങ്ങളെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാൻ ജനകീയമുന്നണി രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ദീപങ്കർ ചൂണ്ടിക്കാട്ടി.
അഴിമതികളും ഭരണ-രാഷ്ട്രീയ മേഖലകളിലെ അനീതികളും പുറത്തുകൊണ്ടുവരാൻ ധീരമായി പ്രവർത്തിച്ച പത്രപ്രവർത്തകനായിരുന്ന എൻ. നരേന്ദ്രന്റെ ഓർമ്മയ്ക്കായി ‘നരേന്ദ്രന്റെ കൂട്ടുകാരാ’ണ് പ്രഭാഷണം സംഘടിപ്പിച്ചത്. ദേശാഭിമാനിയിലും ഇന്ത്യൻ എക്സ്പ്രസിലും പത്രപ്രവർത്തകനായിരുന്ന നരേന്ദ്രന്റെ 2001 ആഗസ്റ്റ് 7-നാണ് അന്തരിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് മുൻ റെസിഡന്റ് എഡിറ്റർ എൻ. മാധവൻകുട്ടി മോഡറേറ്ററായി. ഗിൽവെസ്റ്റർ അസ്സറി സ്വാഗതവും ഡി. പ്രമേഷ് കുമാർ നന്ദിയും പറഞ്ഞു. രാജ്യത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരായ മാലിനി ചാറ്റർജി, ആർ. രാജഗോപാൽ, മുൻ ആസൂത്രണബോർഡംഗം സി. പി. ജോൺ, മുൻ പിഎസ്സി അംഗം ആർ. പാർവ്വതിദേവി എന്നിവരടക്കം ധാരാളം പ്രമുഖർ സംബന്ധിച്ചു.
الهند أصبحت "جمهورية الخوف": ديبانكار بهاتاشاريا
صرّح ديبانكار بهاتاشاريا، الأمين العام لحزب CPI(ML) Liberation، بأن الهند تتحول تدريجيًا إلى "جمهورية الخوف". جاء ذلك خلال المحاضرة التذكارية الرابعة والعشرين لـ ن. ناريندرن، والتي ألقاها تحت عنوان: "بيهار: ساحة اختبار لحرمان الناس من حق التصويت".
وأشار إلى أن ما يحدث من انتهاك واسع النطاق لحق التصويت في ولاية بيهار يمكن أن ينتشر إلى باقي أنحاء البلاد، محذرًا من هذا الخطر الداهم.
وقال إن الحقوق الأساسية للديمقراطية تُلغى بشكل ممنهج ومدروس، وإن المناخ السياسي في البلاد يتحرك بسرعة نحو الخوف والقمع، حيث يُكمم أفواه المعارضين والنقد الموجَّه للحكومة باستخدام التهديد والترهيب. وأضاف: "لقد بدأ الناس يفرضون على أنفسهم رقابة ذاتية بشأن ما يقولونه، وما لا يجب قوله، وحتى حدود ما يُمكن قوله".
وأكد أن الخوف يُستخدم كسلاح للسيطرة في مجالات مثل الإعلام، والأوساط الأكاديمية، والحركات الاجتماعية، ونقابات العمال والفلاحين، وأن ثقافة الخوف هذه تشكل تهديدًا خطيرًا على روح الديمقراطية وقيم الدستور.
وشدد بهاتاشاريا على أن مواجهة هذا الواقع تتطلب شجاعة وثقة بالنفس من قبل الشعب، والنشطاء، والتنظيمات السياسية. وأكد أن السبيل الوحيد لحماية الحقوق والحريات هو التغلب على هذا الخوف.
وأشار أيضًا إلى أن ما يُسمى بـ "التدقيق المكثف الخاص" في قوائم الناخبين في بيهار يستهدف المجتمعات المهمشة مثل الداليت، والقبائل، والمسلمين، موضحًا أن هذه الخطوة شبيهة بما حدث في آسام، حيث تم استخدام قوائم الجنسية لإنتاج "ناخبين مشكوك فيهم" واعتقالهم أو نفيهم. وفي بيهار، فإن الناخبين الذين لا يعترف بهم موظفو الانتخابات (BLOs) يُستهدفون كفئة خاصة، وهذا يُنذر بتكرار نفس السيناريو في ولايات أخرى.
ودعا بهاتاشاريا كل القوى السياسية غير التابعة لحزب بهاراتيا جاناتا (BJP)، وكذلك المنظمات الاجتماعية، إلى الاتحاد لمواجهة هذه الهجمات، مؤكدًا أن من الضروري تشكيل جبهة شعبية تتجاوز الانقسامات الدينية، والعرقية، واللغوية، من أجل حماية قيم الدستور وحقوق الشعب.
جدير بالذكر أن هذه المحاضرة نظمتها مجموعة "أصدقاء ناريندرن" تكريمًا لذكرى الصحفي الشجاع ن. ناريندرن، الذي اشتهر بكشفه للفساد والظلم في مجالات الحكم والسياسة، وكان يعمل في صحيفتي ديشابهيماني وإنديان إكسبرس. وقد وافته المنية في 7 أغسطس 2001. أدار الفعالية رئيس تحرير إنديان إكسبرس السابق ن. مادهفان كوتي، وألقى غيلفيستر أساري كلمة الترحيب، وقدم دي. برميش كومار الشكر الختامي. كما شارك في الفعالية عدد من الشخصيات البارزة، من بينهم الصحفية ماليني تشاتيرجي، وآر. راجاغوبال، وعضو لجنة التخطيط السابق سي. بي. جون، وعضوة لجنة الخدمة العامة السابقة آر. بارفاثي ديفي.
ليست هناك تعليقات:
إرسال تعليق